കളമശേരിയിലെ ആക്രമണത്തിന് സമാനമായി കൊല്ലത്തും പ്രായപൂർത്തിയാകാത്തവരുടെ തമ്മിൽതല്ല്. കളിയാക്കിയത് ചോദ്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയാണ് സുഹൃത്തുക്കൾ ചേർന്ന് തല്ലിച്ചതച്ചത്. കരിങ്കല്ലും ബെൽറ്റും ഉപയോഗിച്ച് മർദിച്ചതിനൊപ്പം ചവിട്ടുകയും ശരീരത്തിന് മുകളിൽ കയറിയിരിക്കുകയും ചെയ്തു. മർദനമേറ്റ കൂട്ടികൾ വിവരം വീട്ടുകാരെപ്പോലും അറിയിച്ചിരുന്നില്ല. ക്രൂരമർദനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
കൊല്ലം കരൂർ കൽക്കുളത്ത് ഈ മാസം 24നാണ് സംഭവം നടക്കുന്നത്. 13, 14 വയസുള്ള കുട്ടികളെയാണ് പത്താം ക്സാസിലും പ്ലസ് ടുവിനും പഠിക്കുന്ന കുട്ടികൾ മർദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ മൊഴിയെടുക്കാനും മർദനത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്താനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
content highlights: After Kalamassery, minor boys attack case reported in Kollam