പുതിയ നിയമങ്ങൾ കാർഷിക വരുമാനം കൂട്ടും; കർഷക നിയമങ്ങളെ പിന്തുണച്ച് ഗീതാ ഗോപിനാഥ്

New Farm Laws Have

കർഷക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതോ ഗോപിനാഥ്. ഇന്ത്യ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. എങ്കിലും പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്കായി സാമൂഹ്യ സുരക്ഷാ സംവിധാനം വേണം. ഇന്ത്യൻ കാർഷിക മേഖലയിൽ കൂടുതൽ പരിഷ്കാരം ആവശ്യമാണെന്നും ഗീത പറഞ്ഞു.

അടിസ്ഥാന സൌകര്യങ്ങളിലടക്കം ഇന്ത്യയിലെ കാർഷിക രംഗത്ത് ഓട്ടേറെ പരിഷ്കാരങ്ങൾ അനിവാര്യമാണ്. പുതിയ നിയമങ്ങൾ വിപണനത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. കൃഷിക്കാരുടെ വിപണിസാധ്യത വിശാലമാക്കുന്നതാണിത്. നികുതിയടയ്ക്കാതെ ചന്തകൾക്കുപുറമെ രാജ്യത്തെവിടെ വേണമെങ്കിലും ഉത്പന്നങ്ങൾ വിൽക്കാനുള്ള സൌകര്യം കർഷകരുടെ വരുമാനം വർധിപ്പിക്കും. ഏതൊരു പരിഷ്കാരം നടപ്പാക്കുന്നതിനും പരിവർത്തനച്ചെലവുകൾ ആവശ്യമുണ്ട്. ഇത് ദുർബലരായ കർഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഈ വിഷയത്തിൽ ഇപ്പോൾ ചർച്ച നടക്കുകയാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.  

content highlights: New Farm Laws Have “Potential To Increase Farmers’ Income”: IMF’s Gita Gopinath