ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 16കാരിയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ വിവാഹിതന് ജാമ്യം അനുവദിച്ച് പോക്സോ കോടതി

Married man offers to marry 16-year-old Mumbai girl he impregnated, gets bail

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബെെയിലെ പോക്സോ കോടതി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിൽ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതി പറയുന്നു.

കുട്ടിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതി ജാമ്യപേക്ഷ നൽകിയത്. ആദ്യം നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യ സമ്മതിക്കും എന്നതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നുവെന്നും ഇപ്പോൾ കല്യാണം കഴിക്കാമെന്ന വാഗ്ദാനം നൽകി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു. 

പെൺകുട്ടിയുടെ പിതാവിൻ്റെ സുഹൃത്താണ് പ്രതി. ഗർഭിണിയാണെന്ന വിവരം പ്രതിയോട് പറഞ്ഞപ്പോൾ അയാൾ പുറത്തുപറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതി ആരെന്നറിഞ്ഞതിനു ശേഷം കുട്ടിയുടെ കുടുംബം പരാതി നൽകി. ഒക്ടോബർ 23നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

content highlights: Married man offers to marry 16-year-old Mumbai girl he impregnated, gets bail