ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലി സംഘര്‍ഷത്തിനിടെ പരിക്കേറ്റ പൊലീസുകാരെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെത്തി. ഉച്ചയോടെ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തി. അക്രമത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
#WATCH Delhi: Union Home Minister Amit Shah meets and speaks to an injured Police personnel, who is admitted at Tirath Ram Shah Hospital.
These Police personnel were injured in the violence during the farmers' tractor rally on January 26th. pic.twitter.com/f0WsgOvSPP
— ANI (@ANI) January 28, 2021
രാജ്യതലസ്ഥാനത്ത് നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെയ്ക്കണമെന്ന കോണ്‍ഗ്രസിന്‍രെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമിത് ഷായുടെ ആശുപത്രി സന്ദര്‍ശനം. രഹസ്യാന്വേഷണ വിഭാഗത്തിനും പൊലീസിനും ഗുരുതര വീഴ്ച്ച പറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചു.
കര്‍ഷക നേതാക്കളടക്കം അക്രമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കെതിരെയും നപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: Amit Shah will visit the injured policemen during the tractor parade