സുരാജ് വെഞ്ഞാറമ്മൂട്, സൌബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴിലേക്ക്. ഗൂഗിൾ കുട്ടപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേർന്നാണ്.
സംവിധായകനും നടനുമായ കെ എസ് രവി കുമാറാണ് മലയാളത്തിൽ സുരാജ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. രവികുമാറിന്റെ അസിസ്റ്റന്റുകളായി പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ച ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരഭമാണിത്. രവികുമാർ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
മലയാളത്തിൽ സൌബിൻ അവതരിപ്പിച്ച മകൻ കഥാപാത്രത്തെയാണ് തർഷാൻ തമിഴിൽ അവതരിപ്പിക്കുന്നത്. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ഗിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഫെബ്രുവരി 15 നകം ചിത്രീകരണം തുടങ്ങും.
Content Highlights; android kunjappan tamil remake