ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്റെയും ജയലളിതയുടെയും പേരില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്. ഒന്നര ഏക്കര്‍ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്നാട്ടില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതില്‍ വിവിധ കോണില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ ക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലേയെന്ന ചോദ്യത്തിന് ജയലളിതയും എംജിആറും ഒട്ടേറെ ത്യാഗം സഹിച്ചവരാണെന്നും അവരെ ജനങ്ങള്‍ ദൈവവും ദേവതയുമായാണ് കണ്ടിരുന്നതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
നാല് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മരണത്തിന് ശേഷം ഇവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. 2017 ല്‍ സുപ്രീം കോടതി വിധി പറയും മുമ്പായിരുന്നു ജയലളിതയുടെ വിയോഗം.
Content Highlight: Temple Dedicated To J Jayalalithaa, MGR To Be Inaugurated Today