അറുപത്‌ വര്‍ഷത്തിലേറയായി താമസം ഗുഹകളില്‍, രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത്‌ ഒരു കോടി

അറുപത്‌ വര്‍ഷത്തിലേറെയായി ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത്‌ ഒരു കോടി രൂപ. സ്വാമി ശങ്കര്‍ദാസ്‌ എന്ന എംപത്‌ വയസിന്‌ മുകളി പ്രായമുള്ള സന്യാസിയാണ്‌ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ സംഭാവനയായി നല്‍കിയത്‌. ഒരു കോടിയുടെ ചെക്കാണ്‌ സ്വാമി രാംദാസ്‌ ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയത്‌. തന്‌റെ ഗുരു താത്‌ വാലേ ബാബക്കൊപ്പം ഗുഹകളി കഴിഞ്ഞ സമയത്ത്‌ കാണാനെത്തിയവര്‍ നല്‍കിയ പണമാണ്‌ ഇതെന്നും അമ്പത്‌ വര്‍ഷത്തോളം ലഭിച്ച സംഭാവനയാണിതെന്നും ശങ്കര്‍ദാസ്‌ വ്യക്തമാക്കി. റിഷികേശിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ബ്രാഞ്ചിലാണ്‌ ഇദ്ദേഹം പണവുമായി എത്തിയത്‌.

ആദ്യം ബാങ്ക്‌ ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ലെന്നു. എന്നാല്‍ ബാങ്ക്‌ അക്കൗണ്ട്‌ പരിശോധിച്ചതോടെയാണ്‌ വസ്‌തുത വ്യക്തമായത്‌. ഇതോടെ ആര്‍ എസ്‌ എസ്‌ നേതാക്കളെ ബാങ്കിലേക്ക്‌ വിളിച്ച്‌ വരുത്തി തുക കൈമാറുകയായിരുന്നു. ബാങ്കി നിന്നും ആവശ്യപെട്ടത്‌ പ്രകാരമാണ്‌ ബാങ്കിലെത്തിയതെന്ന്‌ ആര്‍എസ്‌എസിന്‌റെ നേതാവ്‌ റിഷികേഷ്‌ സുദ്‌മാ സിംഗാള്‍ പറഞ്ഞു. ചെക്ക്‌ വാങ്ങി രസീത്‌ ശങ്കര്‍ദാസിന്‌ നകിയതായി സിംഗാള്‍ പറഞ്ഞു. താന്‍ സംഭാവന നല്‍കുന്ന വിവരം രഹസ്യമായിരിക്കണമെന്ന്‌ ശങ്കര്‍ദാസ്‌ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും കൂടുതല്‍ പേര്‍ക്ക്‌ പ്രചോദനമാകാന്‍ വിവരം മാധ്യമങ്ങള്‍ക്ക്‌ നല്‍കുകയായിരുന്നു.

Content Highlights; Seer who lived in caves for more than 60 years donates 1 crore for Ram Temple Construction