ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് വിവരം തേടി സർക്കാർ

ആരോപണമുയർന്ന ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി സംസ്ഥാന സർക്കാർ കസ്റ്റംസിന് കത്ത് നിൽകി. വിവരാവകാശ നിയമപ്രകാരമാണ് കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ എത്ര കേസുകളിലാണ് നിയമ വ്യവഹാരം, വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംപ്ഷൻ സർട്ടിഫിക്കേറ്റ് നൽകിയിട്ടുള്ള വസ്തുക്കൾ, ആ എക്സെംപ്ഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്, തുടങ്ങി ആറു ചോദ്യങ്ങളാണ് പ്രോട്ടോക്കോൾ വിഭാഗം ചോദിച്ചിരിക്കുന്നത്

തിരുവനന്തപുരം അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്. മന്ത്രി കെടി ജലീലിനേയും പ്രോട്ടോക്കോൾ ഓഫീസറേയുമടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് ഡ്യൂട്ടി അടക്കാൻ ബാധ്യസ്ഥനായ ഇറക്കുമതിക്കാരൻ ആരാണെന്നും സർക്കാർ  കസ്റ്റംസിനോട് ചോദിച്ചു. കസ്റ്റംസ് സമൻസ് അയച്ചവരുടെ പൂർണ വിവരങ്ങളാണ് സർക്കാർ തേടിയിട്ടുള്ളത്. അവർക്ക് എന്തെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും നിർദേശിച്ചു.

Content highlights: Central Agency asks for RTI document in Dates export Controversy