സംസ്ഥാന ചലചിത്ര അവാർഡുകൾ മേശപ്പുറത്ത് വെച്ച് കൊടുത്ത സംഭവത്തിൽ വിമർശനവുമായി നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ ജി. സുരേഷ് കുമാർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗ്ലൌസ് ഇട്ട് മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു. രാജഭരണ കാലത്ത് പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീട്ടില്ലെത്തിച്ച് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സർക്കാരിൻ്റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു. അപമാനിതരായിട്ടും അതും തുറന്നു പറയാനുള്ള തൻ്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്. സുരേഷ് കുമാർ പറഞ്ഞു
2019ൽ ദേശീയ ചലചിത്ര അവാർഡുകളിൽ പത്തെണ്ണം രാഷ്ട്രപതി രാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിൻ്റെ പേരിൽ ചടങ്ങ് ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിന് തുല്യമായ ജെ സി ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അദ്ദേഹം പറഞ്ഞു. ജെ സി ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നത് ഫലത്തിൽ നന്നായെന്നും മുൻ ചീഫ് സെക്രട്ടറി കെ, ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരന് വേണ്ടി അവാർഡ് എടുത്തതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights: Suresh Kumar against state film awards distribution