കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചതായി ഭാരത് ബയോടെക്

bharath biotech covaxine experiment in children

കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്. ഫെബ്രുവരി അവസാനത്തോടെ കൊവാക്സിൻ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വാക്സിൻ വിതരണം വേഗത്തിലാക്കാൻ സംസ്ഥാനങ്ങലോട് ആവശ്യപെട്ടിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിക്കാൻ എത്തുന്നുള്ളു. ആരോ​ഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസ്സിന് മുകളിലുള്ളവർക്ക് നല്‍കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങുമെന്നാണ് സൂചന.

Content Highlights; bharath biotech covaxine experiment in children