പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്. കറുത്ത മാസ്ക് ധരിച്ചത് മാറ്റണമെന്ന് പോലീസ് ആവശ്യപെട്ടു. പരിപാടിക്കെത്തുന്നവർ കറുപ്പ് ഒഴികെ മറ്റ് നിറത്തിലുള്ള മാസ്ക് ധരിക്കണമെന്നാണ് പോലീസ് നിർദേശം. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീർഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും.
3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്. വാഷർമാൻപേട്ട് മുതൽ വിംകോ നഗർ വരെയാണ് മെട്രോ നീട്ടിയത്. ഡിആർഡിഒ തദ്ദേശീയമായി നിർമിച്ച അർജുൻ ടാഹ്കും മോദി സൈന്യത്തിന് കൈമാറും. തമിഴ്നാട്ടിൽ നിരവധി പദ്ധതികൾക്കാണ് മോദി ഇന്ന് തുടക്കമിടുക. ചെന്നൈ സന്ദർശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്ന് എത്തുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഈ വർഷം തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
Content Highlights; black mask not allowed in prime minister programe chennai