അതിവേഗ ഇൻ്റർനെറ്റുമായി കെ-ഫോണ്‍ ഇന്നെത്തും; ആദ്യം ഏഴ് ജില്ലകളില്‍

K-FON Project Inauguration

സംസ്ഥാനത്ത് നടപ്പാക്കുന്ന അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയായ കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കെ.ഫോണ്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുക. ഈ ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും.

ജൂലൈ മാസത്തോടെ 5700 സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഒന്നാം ഘട്ടത്തില്‍ 30000നായിരം സര്‍ക്കാര്‍ ഓഫീസുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1531 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യം. ഇതിന്റെ 70 ശതമാനം കിഫ്ബിയാണ് നല്‍കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ സൗജന്യ കണക്ഷന്‍ നല്‍കും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. ഇത് അടുത്ത ഘട്ടത്തിലാണ് നടപ്പാക്കുക.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്‌ച്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചേർന്നുള്ള സംയുക്ത സംരംഭം കെ-ഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ടെൻഡർ നടപടികളിലൂടെയാണ് തിരഞ്ഞെടുത്തത്.

content highlights: K-FON Project Inauguration