ദിഷ രവിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; പിന്തുണയുമായി നിയമവിദഗ്ധര്‍

India won’tDisha Ravi moves Delhi HC seeking direction to police to not leak probe material be silenced- Nationwide protest against the arrest of Disha Ravi

ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കപില്‍ സിബല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങി നിരവധി പേര്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ദിഷയെ മോചിപ്പിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്. പി ചിദംബരം, സീതാറാം യെച്ചൂരി, ശശി തരൂര്‍, ജയ്‌റാം രമേശ്, റെബേക്ക മാമന്‍ ജോണ്‍, ഐഷെ ഗോഷ്, കവിത കൃഷ്ണന്‍. ടി.എം കൃഷ്ണ, സതീഷ് ആചാര്യ, സിദ്ധാര്‍ഥ്, ആനന്ദ് ശര്‍മ തുടങ്ങി രുപി കൗര്‍, മീ ഹാരിസ്, ക്ലൗഡിയ വെബ് എന്നിങ്ങനെ രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍, സാമുഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് പിന്തുണയുമായെത്തിയിരിക്കുന്നത്. ട്വിറ്ററിറില്‍ #ReleaseDishaRavi പ്രചാരണവും ശക്തമാകുകയാണ്.

ആയുധം കൈയേന്തിയവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നു. നിരായുധയായ പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ എല്ലാവരിലേക്കും പടര്‍ത്തുന്നു എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.

ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തു. നിങ്ങളുടെ അധരങ്ങള്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്ന് പറയുക. അവര്‍ ഭയപ്പെടുന്നു, രാജ്യമല്ല. രാജ്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്ധര്‍  അഭിപ്രായപ്പെട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷ രവിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോണ്‍ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂള്‍ കിറ്റിന്റെ പേരിലുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകരായ കോളിന്‍സ് ഗോണ്‍സാലസും സൗരഭ് കൃപാലും ചൂണ്ടിക്കാട്ടി. ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ ദേശീയ രാജ്യാന്തര തരത്തില്‍ പ്രതികരണം വര്‍ധിക്കുകയാണ്. 

content highlights: India won’t be silenced- Nationwide protest against the arrest of Disha Ravi