ടൂൾ കിറ്റിൽ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത

'Toolkit' Has Nothing On Violence Or Incitement; Not Seditious : Justice Deepak Gupta, Former SC Judge, On Disha Ravi's Arrest

കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റിൽ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത. സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്നും, സർക്കാരിനെ വിമർശിക്കുന്നത് രാജ്യ ദ്രോഹമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരാണ് പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒന്നും ഞാന്‍ ടൂള്‍ കിറ്റില്‍ കണ്ടില്ല. അതില്‍ രാജ്യ ദ്രോഹമൊന്നുമില്ല. പ്രതിഷേധിക്കുന്നവരോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം’ എന്നും അദ്ധേഹം വ്യക്തമാക്കി.

രാജ്യ ദ്രോഹക്കുറ്റം കൊളോണിയല്‍ കാലത്തുള്ളതാണ്. അന്നേ അത് ജീവപര്യന്തം വരെ നല്‍കുന്ന ഗുരുതരമായ കുറ്റമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. വിയോജിപ്പുകളെ തടഞ്ഞു നിര്‍ത്താനായി ആ നിയമം ഉപയോഗിക്കപ്പെടുന്നുവെന്നും മുന്‍ ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ദിഷ രവി. ടൂൾ കിറ്റ് കേസിൽ മറ്റ് രണ്ട് പേർക്കെതിരെയും ഡൽഹി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബോംബെയിലെ മലയാളി അഭിഭാഷക നിഖിത ജേക്കബ്, ശാന്തനു എന്നിവർക്കാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാളിന്‍റെ ആവശ്യ പ്രകാരം ഇവർ മൂന്ന് പേരും ചേർന്നാണ് ടൂൾകിറ്റ് നിർമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Content Highlights; ‘Toolkit’ Has Nothing On Violence Or Incitement; Not Seditious : Justice Deepak Gupta, Former SC Judge, On Disha Ravi’s Arrest