അതിര്‍ത്തിയിലെ സേനാ പിന്മാറ്റം തുടരുന്നു; ടെന്റുകളും ഹെലിപാഡുകളും ചൈന പൊളിച്ചുനീക്കി

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗത്തിലെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ ഹെലിപാഡ്, ടെന്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ചൈന പൊളിച്ചുനീക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. എട്ടു മണിക്കൂറിനിടെ 200 ചൈനീസ് ടാങ്കുകള്‍ നൂറു കിലോ മീറ്ററോളം പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് സൈനികര്‍ വാഹനങ്ങളില്‍ പിന്‍വാങ്ങുന്നതും ടാങ്കുകള്‍ നീക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജെസിബികളും ക്രെയിനും ഉപയോഗിച്ചാണ് ഹെലിപാഡ്, ടെന്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ പൊളിച്ചുമാറ്റുന്നത്.

Image result for India-China disengagement in Pangong Tso on track, PLA dismantles military infrastructure at Finger 5

ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് സേനാ പിന്മാറ്റം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കുഭാഗത്തേക്കാണ് മാറുന്നത്. സമാന രീതിയില്‍ ഇന്ത്യന്‍ സേനയും പിന്‍മാറ്റം നടത്തുന്നുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി അടുത്തവട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം. വടക്കന്‍ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കൈയേറ്റം സംബന്ധിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. 

content highlights: India-China disengagement in Pangong Tso on track, PLA dismantles military infrastructure at Finger 5