ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്സസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം ആളുകള്‍ക്ക് ശുദ്ധജലവും കിട്ടാതായി. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിക്ഷാമം കാരണം വലയുന്നത്.
ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി, ഡാലസ്, മിസിസിപ്പി, വെര്‍ജീനിയ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞുവീഴ്ച രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ടെക്സസിലെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായി. അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജനം അമിതമായി വൈദ്യുതി ഉപയോഗിച്ചതും വിതരണശൃംഖലകളെ ബാധിച്ചു. നാലിഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയുമുണ്ട്. ഇതിനിടയില്‍ കൊവിഡ് വാക്സിന് വിതരണവും മുടങ്ങി.
content highlights: Winter Weather Southern US, Burst Pipes and Power Outages in Battered Texas