2014 ലെ ഇംഗ്ലണ്ട് പരമ്പരയിൽ വിഷദ രോഗത്തിന് അടിമപെട്ടിരുന്നുവെന്ന് ടീം ഇന്ത്യ നായകൻ വിരാട് കോലി. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു എന്നും കോലി പറഞ്ഞിരുന്നു. വിരാട് കോലിയുടെ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.
കൂടാതെ വിഷാദാവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ തന്നെ സഹായിച്ചത് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഉപദേശമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് കോലി. വിഖ്യാത ബ്രോഡ്കാസ്റ്റർ മാർക്ക് നിക്കോളാസിന്റെ നോട്ട് ജസ്റ്റ് ക്രിക്കറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോലി.
“കാര്യങ്ങളുടെ മാനസിക സ്ഥിതിയെ കുറിച്ച് അദ്ദേഹവുമായി (സച്ചിൻ) ചാറ്റ് നടത്തിയിരുന്നു. ക്രിക്കറ്റിൽ അനുഭവിച്ച കാര്യങ്ങൾ അദ്ദേഹമെന്നോട് പറഞ്ഞു. നെഗറ്റീവ് ചിന്തകളിലൂടെ കടന്നു പോകുകയോ അല്ലെങ്കിൽ സ്ഥിരമായി അത്തരം ചിന്തകൾ ഉണ്ടാകുകയോ ആണെങ്കിൽ അത് വിട്ടു കളയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ചിന്തകളോട് പൊരുതിയാൽ അത് കൂടുതൽ വളരും. ആ ഉപദേശമാണ് പിന്നീട് ഞാൻ മനസ്സിൽ വച്ചതെന്നും” കോലി വ്യക്തമാക്കി.
Content Highlights; After Talking About Depression, Virat Kohli Reveals How Sachin Tendulkar Helped Him Recover