വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ശക്തമാക്കുമെന്നറിയിച്ചതോടെ കേന്ദ്രം വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനായി 40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പ്രതികരിച്ചിരിക്കുന്നത്.
കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാര്‍ഷിക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവര്‍ക്ക് ഇനിയും ആവശ്യങ്ങള്‍ ഉന്നയിക്കണമെങ്കില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല.
content highlights: Doors still open for talks: Narendra Tomar on Rakesh Tikait’s ’40 lakh tractors march’ plan