കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍ പ്രദേശ്. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം കൊറോണ മുക്തമായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്. 16,836 പേര്‍ക്കാണ് അരുണാചല്‍ പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. 16,780 പേർ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന്‍ ലോബ്‌സങ് ജമ്പ പറഞ്ഞു. ഇതു വരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്. 32,325 ആരോഗ്യ പ്രവര്‍ത്തകരും മുന്നണിപ്പോരാളികളും ഇതുവരെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി സ്‌റ്റേറ്റ് ഇമ്യൂണൈസേഷന്‍ ഓഫീസര്‍ ദിമോങ് പാദുങ് അറിയിച്ചു.
Content Highlights; Active case count hits zero, Arunachal turns coronavirus-free