14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റിൽ

step father arrest for rape 14 year old girl

മലപ്പുറം പുത്തനത്താണിയിൽ 14 കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. സംഭവത്തിൽ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. യാള്‍ക്കെതിരെ പോക്‌സോ ചുമത്തി. വാടക വീട്ടില്‍ കഴിയുകയാണ് പ്രതി. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു.

വയറിന് അസ്വസ്ഥതയുമായി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പന്തികേട് തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തു വരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Content Highlights; step father arrest for rape 14 year old girl