സമത്വത്തിന് വേണ്ടിയുള്ള മൂന്ന് പതിറ്റാണ്ടുകളായുള്ള സമരത്തിന് ഒടുവില്‍ തായ്വാന് ചരിത്രത്തിലാദ്യമായി സ്വര്‍ഗ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി തായ്വാന് പാര്‍ലമെന്റ് അംഗീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് തായ്പേയ് ഗവണ്മെന്റ് ഓഫീസില്‍ വച്ച് ഒരു ഡസനിലധികം വരുന്ന സ്വവര്‍ഗ അനുരാഗികള്‍ വിവാഹം റെജിസ്റ്റര്‍ ചെയ്തത്. മാധ്യമങ്ങളുടെ മുമ്പില്‍ വച്ച് പരസ്പരം ചുംബിച്ചും തങ്ങള്‍ ദമ്പതികളാണെന്ന് തെളിയിക്കുന്ന വിവാഹ സാക്ഷ്യപത്രം ഉയര്‍ത്തിക്കാട്ടിയുമാണ് അവര്‍ അഹ്ലാദം പങ്കിട്ടത്. തങ്ങളുടെ പ്രണയത്തിന്റെ നിയമപരമായ അംഗീകാരമാണിതെന്നും മാതാപിതാക്കള്‍ക്ക് സ്വര്‍ഗവിവാഹം യഥാര്‍ത്ഥമായ കാര്യമാണെന്ന് മനസ്സിലാക്കി കൊടുക്കന്‍ സാധിച്ചുവെന്നും ദമ്പതികളില്‍ ഒരാള്‍ പറഞ്ഞു.
സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചതോടെ ഏഷ്യയിലെ 60 ശതമാനം സ്വവര്‍ഗാനുരാഗികള്‍ക്കാണ് ജീവിതം തുടങ്ങാനായത്. എന്നാല്‍ വളരെ യഥാസ്ഥിതിക ചിന്താഗതിയുള്ള തായ്വാന് സമൂഹത്തില്‍ നിയമം പൂര്‍ണമായി നടപ്പാക്കുക എന്നത് അപ്രായോഗികമാണ്. സ്ത്രീയും പുരുഷനുമായുള്ള യോജിപ്പ് അല്ലാതെ മറ്റൊന്നും അംഗീകരിക്കാന്‍ ആവില്ലെന്ന് പറഞ്ഞ് മത സാമുദായിക സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
സ്വവര്‍ഗ വിവാഹം നിയമമായി പാസാക്കിയെങ്കിലും പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. സ്വവര്‍ഗ ദമ്പതികള്‍ക്ക് പങ്കാളിയില്‍ നിന്നല്ലാതെ കുട്ടികളെ ദത്തെടുക്കാനാവില്ല. കൂടാതെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ മാത്രമെ വിവാഹം കഴിക്കാന്‍ സാധിക്കുകയൊള്ളു.