ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഐഷി ഘോഷ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. വ്യാഴാഴ്ച രാവിലെ ട്വിറ്ററിലൂടെ ഐഷി തന്നെയാണ് മത്സരിക്കുന്ന കാര്യം അറിയിച്ചത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമുറിയ സീറ്റാണ് പാർട്ടി ഐഷി ഘോഷിന് നൽകിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ക്യാംപസിലുണ്ടായ അക്രമത്തിൽ ഐഷി ഘോഷിന് സാരമായി പരുക്കേറ്റിരുന്നു.
ഇടതുപക്ഷവും കോൺഗ്രസും ഇന്ത്യൻ സെക്യുലർ ഫ്രണ്ടും ചേർന്ന് സൻയുക്ത് മോർച്ചയായാണ് ബംഗാളിൽ മത്സരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും മത്സരിക്കുന്ന സ്ഥാനാർഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചു. ജെഎൻയു മുൻ യൂണിയൻ ചെയർമാൻ കനയ്യ കുമാർ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മത്സരിച്ചു. എന്നാൽ ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു.
content highlights: JNU Student Leader Aishe Ghosh to contest Bengal Polls