കൊടുവള്ളിയില്‍ എം.കെ മുനീര്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം

protest in m k muneer house

കൊടുവള്ളിയില്‍ എം.കെ മുനീര്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുനീറിന്‍റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. കൊടുവള്ളിയില്‍ നിന്നുള്ള സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് ആവശ്യം. കൊടുവള്ളിയില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടായെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. കൊടുവള്ളിയില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ തന്നെ വരണം. എം.എ റസാഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രധാനമായും അവര്‍ ആവശ്യപ്പെടുന്നത്. എം.കെ മുനീര്‍ തന്നെ കൊടുവള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാത്രി ഒമ്പതരയോടെയാണ് ഇരുപത്തി അഞ്ചോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ മുനീറിന്‍റെ വീട്ടില്‍ പ്രതിഷേധവുമായി എത്തിയത്.

യുവാക്കൾക്കും വനിതക്കും അവസരം നൽകി മുസ്‍ലിം ലീഗിന്‍റെ സ്ഥാനാർത്ഥി പട്ടിക ഇന്നലെയാണ് പ്രഖ്യാപിച്ചത്. മൂന്നു തവണ മൽസരിച്ചവർ മാറി നിൽക്കണമെന്ന് നിബന്ധന വെച്ചപ്പോൾ മൂന്ന് സീനിയർ നേതാക്കൾക്ക് മാത്രമാണ് ഇളവ് നൽകിയത്. നിയമസഭയിലേക്ക് മൽസരിക്കുന്ന 27 ൽ 25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. സീനിയർ നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും, എം.കെ.മുനീർ കൊടുവള്ളിയിലും മൽസരിക്കും.യൂത്ത് ലീഗിൽ നിന്ന് താനൂർ പി.കെ.ഫിറോസ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, മഞ്ചേശ്വരത്ത് എ.കെ.എം അഷറഫ് എന്നിവരാണ് പട്ടികയിൽ.

വനിതാ സ്ഥാനാർത്ഥി അഡ്വ. നൂര്‍ബീന റഷീദ് കോഴിക്കോട് സൗത്തിൽ മൽസരിക്കും. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി ദിനേഷ് പെരുമണ്ണക്ക് സീറ്റ് നൽകി. 12 സിറ്റിങ് എം.എൽ.എമാർ മൽസരിക്കുമ്പോൾ മൂന്നു പേർ മണ്ഡലം മാറി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എം.പി. അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് പി.വി. അബ്ദുല്‍ വഹാബും മൽസരിക്കും. പേരാമ്പ്ര അടക്കം രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Content Highlights; protest in m k muneer house