കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Congress candidate list announced, Kerala Assembly Election 2021

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70-ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പ്രായം.

വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി മാത്രമാണു പങ്കെടുക്കുന്നത്. സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോൺഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചർച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥികൾ

ഉദുമ– പെരിയ ബാലകൃഷ്ണൻ, കാഞ്ഞങ്ങാട്– പി.വി.സുരേഷ്, പയ്യന്നൂർ– എം.പ്രദീപ് കുമാർ, കല്യാശേരി– ബ്രജേഷ് കുമാർ, തളിപ്പറമ്പ്– അബ്ദുൽ റഷീദ് പി.വി, ഇരിക്കൂർ– സജീവ് ജോസഫ്, കണ്ണൂർ– സതീശൻ പാച്ചേനി, തലശ്ശേരി– എം.പി.അരവിന്ദാക്ഷൻ, പേരാവൂർ– സണ്ണി ജോസഫ്, മാനന്തവാടി– പി.കെ.ജയലക്ഷ്മി, സുൽത്താൻ ബത്തേരി– ഐ.സി.ബാലകൃഷ്ണൻ, നാദാപുരം– കെ.പ്രവീൺ കുമാർ, കൊയിലാണ്ടി– എം.സുബ്രഹ്മണ്യം, ബാലുശേരി– ധർമജൻ.വി.കെ, പാലക്കാട്– ഷാഫി പറമ്പിൽ, മലമ്പുഴ– എസ്.കെ.അനന്തകൃഷ്ണൻ, തരൂർ– കെ.എ.ഷീബ, ചിറ്റൂർ– സുമേഷ് അച്യുതൻ, ആലത്തൂർ– പാളയം പ്രദീപ്, ചേലക്കര– സി.സി.ശ്രീകുമാർ, കുന്നംകുളം– കെ.ജയശങ്കർ, മണലൂർ– വിജയ ഹരി, വടക്കാഞ്ചേരി– അനിൽ അക്കര, ഒല്ലൂർ– ജോസ് വെള്ളൂർ, തൃശൂർ– പത്മജ വേണുഗോപാൽ, നാട്ടിക– സുനിൽ ലാലൂർ‌‌‍, കയ്പമംഗലം– ശോഭ സുബിൻ

content highlights: Congress candidate list announced, Kerala Assembly Election 2021