പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചാരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇത്.
പ്രമുഖരായവരെ പ്രധാനമന്ത്രിയുടെ വേദിയിൽ എത്തിക്കാൻ ബിജെപി നീക്കങ്ങൾ നടത്തിവരികയാണ്. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ ശിശിർ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനാർത്ഥിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു.
പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളിൽ എത്തും. അതിനിടെ ബാരക്പൂരിൽ നിന്നുള്ള ബിജെപി എംപി അർജുൻ സിംഗിന്റെ വീടിനു സമീപം ബോംബേറുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
content highlights: PM Modi in Bengal