മൻസൂർ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവർത്തകർ

പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. റഫീഖെന്ന മന്‍സൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവന്‍, സുഹൈല്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍,നസീര്‍ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസില്‍ പ്രതികളായിട്ടുള്ളത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വകവരുത്തുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായി സംഘടിച്ചെന്നും പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

ഇതില്‍ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബോംബെറിഞ്ഞതെന്നാണ് എഫ്‌ഐആറിലുള്ളത്.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ഇസ്മായിലിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മന്‍സൂറിന്റെ വീടിനു മുമ്പില്‍ നടന്ന സംഘര്‍ഷത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടെടുത്തിട്ടുണ്ട്. അടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ ക്യാമറയില്‍നിന്നാണ് ഇതു കിട്ടിയത്. തിരഞ്ഞെടുപ്പ് ദിവസം രാത്രി 7.45 മുതല്‍ 8.30 വരെയുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്.

content highlights: Mansoor murder case