നാഗ്പൂരിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; ; തീവ്ര പരിചരണ വിഭാഗത്തിലെ നാല് രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികള്‍ മരിച്ചു. രണ്ട് രോഗികളുടെ നില അതീവ ഗുരുതരമാണ്. ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലെ ഐ.സി.യുവിലാണ് തീപിടിച്ചത്. 30 ബെഡ്ഡുകളുള്ള ആശുപത്രിയിലായിരുന്നു തീപിടുത്തം. ഇതിൽ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു.

27 ഓളം രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്നും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

content highlights: 4 Dead In Fire At Covid Hospital In Nagpur, 2 Critical