അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപിന്റെ ഭരണത്തെ വിമര്‍ശിച്ച ന്യായാധിപന്‍ മൈക്കിള്‍ ക്വാനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോടതിയുടെ പെരുമാറ്റ ചട്ടത്തിനെതിരായി സംസാരിച്ചെന്നും കോടതിയുടെ യശസ്സിനെ മലിനീകരണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മൈക്കിള്‍ ക്വാനെതിരെ നടപടിയെടുത്തത്.
മൈക്കിള്‍ ക്വാന്‍ ഫേസ്ബുക്കിലൂടെയായിരുന്നു ട്രംപിനെതിരെയുള്ള വിമര്‍ശനം രേഖപ്പെടുത്തിയത്. 2017 ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ ക്വാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പ്രസിഡന്റ് സ്ഥാനത്തിരുന്നു രാഷ്ട്രീയമായി ഭരിക്കാനുള്ള നിങ്ങളുടെ കഴിവിലായ്മ വീണ്ടും കാണിക്കുവാനാണോ ആഗ്രഹിക്കുന്നത് എന്നായിരുന്നു ക്വാന്റെ ചോദ്യം. ഒരു മാസത്തിനു ശേഷം ക്വാന്‍ വീണ്ടും ട്രംപിനെ വിമര്‍ശിച്ച് എഴുതി. ഫാസിസ്റ്റ് ഭരണത്തിന്റെ ആരംഭത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം എന്നായിരുന്നു വിമര്‍ശനം. കൂടാതെ ട്രംപിന്റെ ടാക്‌സ് പോളിസികളേയും കുടിയേറ്റ നടപടികളേയും നിരന്തരം വിമര്‍ശിച്ചിരുന്നു. രണ്ട് ദശാംബ്ദങ്ങളായി ടെയ്‌ലേഷ്‌സ്‌വില്ലയിലെ ന്യായാധിപനായിരുന്നു മൈക്കിള്‍ ക്വാന്‍. ഇതിനുമുമ്പും പലതവണ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ നേരിട്ടിട്ടുണ്ട്.