മലയാളികളുടെ മാത്രമല്ല, അന്യഭാഷക്കാരുടെയും മനസുകവർന്ന ഗായികയാണ് സിതാര കൃഷ്ണകുമാർ. സ്വതസിദ്ധമായ ആലാപന മികവും ശബ്ദവുമാണ് സിതാരയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. തന്റെ ജീവിതത്തിലെ പ്രത്യേക മുഹൂർത്തങ്ങളും സന്തോഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ സിതാര മടികാണിക്കാറില്ല. അതിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചൊന്നും ആകുലപ്പെടാത്ത ചുരുക്കം താരങ്ങളിൽ ഒരാളാണ് സിതാര കൃഷ്ണകുമാർ. ആലാപന മികവിന് പുറമെ സിതാരയുടെ ചിരിക്കും ആരാധകർ ഏറെയാണ്.
സിതാരയുടെ ഏറ്റവും അടുത്ത സുഹൃത്ത് വലയങ്ങളിൽ ഒരാളാണ് ഗായിക ജ്യോത്സ്ന. ജ്യോത്സ്നയുടെ ജന്മദിനത്തിന് ആശംസകൾ അറിയിച്ച് സിതാര പോസ്റ്റ് ചെയ്ത വിഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടേയും സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ആ കുറിപ്പില്‍ നിന്നും വ്യക്തമാണ്. ജ്യോത്സ്നയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും സിത്താര പങ്കുവെച്ചു.
റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താക്കളായി വന്ന് ആരാധകരെ സമ്ബാദിച്ച സുഹൃത്തുക്കളാണ് സിത്താര, റിമി, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവര്‍. നാല് പേരും ഒരുമിച്ച് ഏത് പരിപാടിയില്‍ വന്നാലും ആ പരിപാടി സൂപ്പറായിരിക്കും. നാല് പേരും അടുത്ത സുഹൃത്തുക്കളുമാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള നാല് ഗായകര്‍ കൂടിയാണ് ഇവര്‍.
ജ്യോത്സ്നയ്ക്ക് നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്നത്. അവസാന വര്‍ഷ ഇംഗ്ലീഷ് ബിരുദത്തിന് പഠിച്ചിരുന്ന ജ്യോത്സ്ന 2002ല്‍ പ്രണയമണിത്തൂവലെന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാ ലോകത്തെത്തിയത്. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മള് എന്ന ചിത്രത്തിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്ക് ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.