ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് തുടുങ്ങും. കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുന്പത്തൂരില് രാവിലെയെത്തി രാഹുല്‍ഗാന്ധി പ്രാര്‍ത്ഥന നടത്തും.
‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’- ഇതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടാന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ആറു മാസം നീളുന്ന യാത്ര. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ രാഹുള്‍ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ , കാമരാജ് സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥന. ശേഷം പൊതുയോഗം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം ദേശീയ നേതാക്കള്‍ ഇന്ന് കന്യാകുമാരിയിലെത്തും. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 ന് കേരളത്തിലെത്തും.