ആധുനികതിയിലേക്ക് ലോകം പൂര്‍ണമായി മാറുന്നതിന്റെ സുപ്രധാനഘട്ടങ്ങളെ കണ്ടുനിന്ന, അതിനൊപ്പം സഞ്ചരിച്ച ഒരു രാജാധികാരിയെന്ന നിലയില്‍ രണ്ടാം എലിസബത്ത് രാജ്ഞിയെ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു.
രാഷ്ട്രീയാധികാരമില്ലെങ്കിലും യു.കെ, ഓസ്ട്രേലിയ, ക്യാനഡ സ്വിറ്റ്സര്‍ലന്‍ഡ് അടക്കം 15 രാജ്യങ്ങളുള്‍പ്പെടുന്ന കോമണ്‍വെല്‍ത് സാമ്രാജ്യത്തിന്റെ അധിപതിയാണ് എലിസബത്ത് രാജ്ഞി.
”എനിക്ക് യുദ്ധങ്ങള്‍ നയിക്കാനാവില്ല, നിയമങ്ങള്‍ നിര്‍മിക്കാനോ നീതി നടപ്പാക്കാനോ കഴിയില്ല പക്ഷേ എനിക്ക് എന്റെ ഹൃദയവും കൂറും ഈ പുരാതന ദ്വീപുകള്‍ക്കും അവയുടെ സഹോദരരാജ്യങ്ങളിലെ ജനതയ്കുമായി സമര്‍പ്പിക്കാനാവും” എന്ന അവരുടെ വാക്കുകള്‍ തന്റെ അധികാരത്തെയും കടമയെയും കുറിച്ച് അവരുടെ കാഴ്ചപ്പാടിനെ തുറന്നുകാട്ടുന്നു
.1926 ഏപ്രില്‍ 21 ന് ലണ്ടനിലെ മേയ്ഫെയറിലാണ് എലിസബത്ത് അലക്സാണ്ഡ്ര മേരിയുടെ ജനനം. കൊട്ടാരത്തില്‍ സ്വകാര്യമായായിരുന്നു അവരുടെ വിദ്യാഭ്യാസം . 14 ആം വയസില്‍ ആദ്യ റേഡിയോ പ്രഭാഷണം നടത്തി. 18 ആം വയസില്‍ സൈനിക സേവനം ആരംഭിച്ചു. ഡ്രൈവറായും മെക്കാനിക്കായും പരിശീലനം ലഭിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് സേനയില്‍ ചേര്‍ന്ന ആദ്യ വനിതയായി. 1947 നവംബര്‍ 20 ന് എലിസബത്തും ഗ്രീക്ക്-ഡാനിഷ് രാജകുടുംബാഗംമായ ഫിലിപ്പ് രാജകുമാരനും വിവാഹിതരായി.


