കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
മുന്‍ എസ്.പി കൊല്ലം മുഖത്തല കെ. വിജയന് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. ഗതാഗതക്കുരുക്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്നതും യാത്ര സമാധാനപരമാണെന്ന സര്‍ക്കാര്‍ വിശദീകരണവും പരിഗണിച്ചാണ് നടപടി.
രാഹുല്‍ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തുടങ്ങിയവരായിരുന്നു ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍.