കോഴിക്കോട് : പ്രകൃതി ദുരന്ത സാധ്യത മുൻകൂട്ടി കണ്ടെത്താനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുമായി കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു. കുന്ദമംഗലം CWRDM ലാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതകൾ പ്രവചിക്കാനുളള ഗവേഷണ കേന്ദ്രം തയ്യാറാവുന്നത്.
കാലാവസ്ഥാ മാറ്റവും പ്രകൃതിദുരന്തങ്ങളുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയായതോടെയാണ് പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സി ഡബ്ള്യു ആര് ഡി എമ്മിന്റെ കുന്ദമംഗലത്തെ ക്യാമ്പസില്‍ രണ്ടു കോടി രൂപ ചെലവിലാണ് കേന്ദ്രം ഒരുങ്ങുന്നത്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് കൃത്യതയോടെ പെട്ടെന്ന് തന്നെ നല്‍കാനുള്ള സംവിധാനങ്ങളാണ് ഇവിടെയൊരുക്കുക.പ്രകൃതി ദുരന്തം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആഘാതം കുറക്കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയാണ് പ്രധാന ലക്ഷ്യം. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതരത്തില്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്താനും സാധിക്കും.
ദുരന്ത നിവാരണത്തിന് പ്രാദേശിക തല പരിശീലനം നല്‍കും.വിവിധ ഗവേഷണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കുകയെന്നതും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.ഐ ഐ ടി പാലക്കാട്,കുസാറ്റ് ,എന്‍ ഐ ടി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവിടെ പഠനവും ഗവേഷണവും നടക്കുക. സിഡബ്ല്യു ആര് ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും