പുരുഷത്വത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണ അക്രമങ്ങള്‍ ഒഴിവാക്കുന്നു

ആണ്‍കുട്ടികളില്‍ പുരുഷത്വത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നുവെന്ന് പഠനങ്ങള്‍. പുരുഷത്വത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണ നല്‍കുകയെന്ന ലക്ഷ്യത്തില്‍ ‘റെഡ്യൂസിങ് സെക്‌സിസം ആന്‍ഡ് വയലന്‍സ് പ്രോഗ്രാം- മിഡില്‍ സ്‌കൂള്‍ പ്രോഗ്രാം (RSVP_MSP) എന്ന പേരില്‍ പരിപാടി സംഘട‌ിപ്പിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയോ പെണ്‍കുട്ടികള്‍ക്ക് നേരെയോ ഉണ്ടായേക്കാവുന്ന അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു അത്. പഠനത്തില്‍ ആണ്‍കുട്ടികള്‍ക്കിടയിലുള്ള അക്രമ മനോഭാവവും പെണ്‍സുഹൃത്തുക്കളുമായി ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളിലും അതിനോടുള്ള മനോഭാവത്തില്‍ മാറ്റം സംഭക്കുന്നതായും കണ്ടെത്തി.

ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഹൈസ്‌കൂള്‍- കോളേജ് കുട്ടികളിലായാണ് നടക്കുന്നത്. എന്നാല്‍ സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇവ നടത്തേണ്ടതെന്ന് ഗവേഷകയും റഗ്‌റ്റേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ വിക്‌റ്റോറിയ ബെന്യാര്‍ഡ് പറഞ്ഞു. പഠന റിപ്പോര്‍ട്ട് ‘ചില്‍ഡ്രണ്‍ ആന്‍ഡ് യൂത്ത് സെര്‍വീസ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലോകത്താകമാനം വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ പുരുഷ്വത്തത്തെപ്പറ്റിയുള്ള ആണ്‍കുട്ടികള്‍ക്കിടയിലെ വ്യക്തമായ ധാരണ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുവെന്ന് ബെന്യാര്‍ഡ് അഭിപ്രായപ്പെടുന്നു. നാലു മാസക്കാലം നാലു സ്‌കൂളുകളിലെ ആറിനും എട്ടിനും ക്ലാസുകള്‍ക്കിടയില്‍ പഠിക്കുന്ന 292 കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ക്ലാസും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ച് നല്‍കുകയായിരുന്നു. ഇനിയും ഇത്തരം പരിപാടികള്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബെന്യാര്‍ഡ് അഭിപ്രായപ്പെട്ടു.

ഓരോ മണിക്കൂറുകതളുള്ള ലൈംഗികതയേയും പ്രശ്‌നങ്ങളേയും പറ്റിയുള്ള കൂടുതല്‍ ആഴത്തിലുള്ള പഠനം നല്‍കുക വഴി ആണ്‍കുട്ടികള്‍ക്ക് മറ്റുള്ളവരുടെ വ്യക്തിത്വത്തെപ്പറ്റി മനസ്സിലാക്കാനും ആരോഗ്യപരമായ ബന്ധങ്ങളെപ്പറ്റിയും ലൈംഗിക അതിക്രമണങ്ങളെപ്പറ്റി കൂടുതല്‍ വ്യക്തമായ രീതിയില്‍ മനസ്സിലാക്കുന്നതിനും സഹായിച്ചു. കുട്ടികള്‍ക്കിടയില്‍ ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടു പോകുന്നതിനും അക്രമണങ്ങള്‍ ഒഴുവാകുന്നതിനും ഇത്തരം പഠനങ്ങള്‍ സഹായിക്കുന്നുവെന്നും പഠന ഗവേഷകയായ ബെന്യാര്‍ഡ് അഭിപ്രായപ്പെട്ടു.