കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ: ആകെ നഷ്ടം എത്രയെന്ന് അറിയിക്കാൻ ഹൈകോടതി

High Court verdict on LSG reservation

കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി.ഓരോ കേസിലും കണക്കാക്കിയ നാശനഷ്ടം എത്രയെന്നു അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പോപ്പുലര്‍ ഫ്രണ്ടിന്റെയും ,ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും വിവിധ കോടതികളിലെ ജാമ്യപേക്ഷയുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. നവംബര്‍ 7 ന് സത്യവാങ്മൂലം സമര്‍പ്പിക്കണം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കാനാണ് നിര്‍ദ്ദേശം.

രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്ക്കോടതികളില്‍ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങള്‍ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്ബ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് നവംബര്‍ 7 ന് കോടതി വീണ്ടും പരിഗണിക്കും.