കര്‍ണാടക: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സംരക്ഷിക്കാന്‍ ആറു വയസുകാരിക്ക് ചെയ്യേണ്ടി വന്നത് ഭിക്ഷാടനം. അമിതമായ മദ്യപാനം മൂലം അസുഖം ബാധിച്ച ദുര്ഗമ്മയ്ക്ക് ഭക്ഷണം വാങ്ങാനും മറ്റുമായാണ് ഭാഗ്യശ്രീ ഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വന്നത്. ഒരാഴ്ചയോളം ഭാഗ്യശ്രീ ചിലവു കാശ് കണ്ടെത്തിയത് ഇപ്രകാരമായിരുന്നു.
മറ്റൊരു വിവാഹം കഴിക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയതാണ് ഭാഗ്യശ്രീയുടെ അച്ഛന്. പിന്നീട് മദ്യപാനം മൂലം അസുഖം ബാധിച്ച ദുര്ഗമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെ ഭാഗ്യശ്രീക്ക് അമ്മയെ നോക്കേണ്ടതായി വരികയായിരുന്നു. ആശുപത്രി പരിസരങ്ങളിലായി ആളുകളില്‍ നിന്ന് ഭിക്ഷ വാങ്ങിയാണ് ഒരാഴ്ചയോളം ഭാഗ്യശ്രീ അമ്മയെ നോക്കിയത്. എന്നാല്‍ ആശുപത്രിയിലെത്തുന്ന ആളുകളാണ് ഭാഗ്യശ്രീയെ ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു.
ആളുകള്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പിന്നീട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ദുര്ഗമ്മയേയും ഭാഗ്യശ്രീയേയും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി അവിടെ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണ വകുപ്പിനോട് കൈക്കൊള്ളുവാന്‍ മന്ത്രി നിര്‍ദേശിച്ചു. മാത്രമല്ല കുഞ്ഞിനെ സ്കൂളിലേക്ക് അയക്കുന്നതിനു വേണ്ട നടപടിയും ചെയ്യാനാണ് നിര്‍ദേശം എന്ന് വകുപ്പ് ജോയിന്റ് ഡയറക്ടറായ എരന പാഞ്ചല്‍ പറഞ്ഞു.
ശരിയായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദുര്‍ഗമ്മ. ഇവര്‍ക്ക് ഭാഗ്യശ്രീയെ കൂടാതെ നാലാം ക്ലാസില്‍ പഠുക്കുന്ന ഒരു മകനുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കി പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസവും അമ്മയ്ക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് പാഞ്ചല്‍ അറിയിച്ചു.