എ​ല്ലാ ടൂ​റി​സ്റ്റ് ബ​സു​ക​ളും ക​ള​ര്‍​കോ​ഡ് പാ​ലി​ക്ക​ണം; ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ വെ​ള്ള നി​റ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി​യ ഉ​ത്ത​ര​വ് തി​രു​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. എ​ല്ലാ ടൂ​റി​സ്റ്റ് ബ​സു​ക​ളും ക​ള​ര്‍​കോ​ഡ് എ​ല്ലാ ടൂ​റി​സ്റ്റ് ബ​സു​ക​ളും ക​ള​ര്‍​കോ​ഡ് പാ​ലി​ക്ക​ണ​മെ​ന്ന് പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്ത ത​വ​ണ ഫി​റ്റ്ന​സ് പു​തു​ക്കു​മ്ബോ​ള്‍ നി​റം മാ​റ്റി​യാ​ല്‍ മ​തി​യെ​ന്ന ഉ​ത്ത​ര​വാ​ണ് തി​രു​ത്തി​യ​ത്. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ എ​ല്ലാ കോ​ണ്‍​ട്രാ​ക്‌ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളും വെ​ള്ള നി​റ​ത്തി​ലേ​ക്ക് മാ​റ​ണം. നി​റം മാ​റ്റാ​തെ നി​ര​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ പി​ഴ ചു​മ​ത്തും. ഫി​റ്റ്ന​സ് റ​ദ്ദാ​ക്കും.

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കോ​ണ്‍​ട്രാ​ക്‌ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​കീ​കൃ​ത നി​റം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.