മുംബൈ: മുംബൈയില്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നാം പ്രതിയായ അങ്കിത ഖാന്തേല്വാള് കൂടി അറസ്റ്റിലായി. എല്ലാ പ്രതികളും അറസ്റ്റിലായതോടെ ഇന്ന് മൂന്നു പേരേയും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഭക്തി മെഹ്റേ, ഹേമ അഹുജ എന്നിവര്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു.
മെയ് 22 നാണ് പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പായല്‍ തത്വി തന്നെ ജാതിപ്പേരു വിളിച്ചുള്ള അധിക്ഷേപം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഗൗരവകരമായ കാര്യമാണെന്നും കാണിച്ചു കൊണ്ട് ദേശീയ വനിതാ കമ്മീഷന് ആശുപത്രി മേധാവിയായ ഡോ. അവിനാശ് സുപേയ്ക്ക് കത്തെഴുതിയിരുന്നു.
ബിവൈഎല്‍ നായര്‍ ആശുപത്രി അധികാരിക്ക് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വനിതാ കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. മഹാരാഷ്ട്ര അസോസിയേഷന് ഓഫ് റെസിഡന്‍സ് അസോസിയേഷന് (MARD) മൂന്നു ഡോക്ടര്‍മാരേയും സസ്പെന്‍ഡ് ചെയ്തിരുന്നു.