യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; കോളേജ് മാറാന്‍ അനുമതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് കോളേജ് മാറാന്‍ കേരള സര്‍വകലാശാല അനുമതി നല്‍കി. വര്‍ക്കല എസ്എന്‍ കോളേജിലേക്ക് മാറാനാണ് കേരള സര്‍വകലാശാല അനുമതി നല്‍കിയിരിക്കുന്നത്.

പരീക്ഷാ സമയത്ത് പഠിക്കാന്‍ സമ്മതിക്കാതെ എസ്എഫ്ഐ സംഘടിപ്പിച്ച മാര്‍ച്ചില്‍ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മാറില്‍ നില്‍ക്കുന്നതില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന കാരണത്താലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

കോളേജ് എസ്എഫ്ഐ യൂണിയനും പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരെയാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിയത്. പിന്നീട് തനിക്ക് ആര്‍ക്കെരിരേയും പരാതിയില്ലെന്നു വ്യക്തമാക്കി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.