ലക്നൗ: പതിനാറ് വയസ് പ്രായം വരുന്ന മാനസിക വൈകല്യമുള്ള കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇഷ്ടിക തൂക്കി ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിനെതിരെ പരാതിപ്പെടാന്‍ ശ്രമിച്ച കുട്ടിയുടെ സഹോദരിയേയും കുടുംബാംഗങ്ങളേയും ഉപദ്രവിച്ചതായും പരാതിയുണ്ട്. മേയ് 26ന് ഉത്തര്‍പ്രദേശിലെ ബാന്ദാ പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഗ്രാമത്തില്‍ ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഇതേ സ്ഥലത്ത് മറ്റുകുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന സന്ദീപിനെ ഇവര്‍ പിടിച്ചുവയ്ക്കുകയും സ്വകാര്യഭാഗത്ത് ഇഷ്ടിക തൂക്കി ഉപദ്രവിക്കുകയുമായിരുന്നു. അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു എന്ന് കുട്ടിയുടെ അച്ഛന് പരാതിപ്പെടുന്നു. ചോദ്യം ചെയ്യാന്‍ ചെന്ന അമ്മയേയും സഹോദരിയേയും വടികൊണ്ട് അടിച്ച് ഉപദ്രവിച്ചു. .
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സത്യാവസ്ഥ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് സര്‍ക്കിള്‍ ഓഫിസര്‍ പ്രവീന്‍ കുമാര്‍ യാദവ് അറിയിച്ചു. നീതി നടപ്പാക്കുമെന്നും കുറ്റവാളികളെ വെറുതെവിടില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് അമൃത് തൃപാണി അറിയിച്ചു. വീഡിയോ വൈറല്‍ ആയതിന് ശേഷമാണ് പോലീസ് എഫ്ഐആര്‍ ഫയല്‍ രേഖപ്പെടുത്തിയത്.