രണ്ട് അന്യഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പടെ ഈദിന് ഒമ്പത് സിനിമകള്‍ തീയറ്ററുകളിലേക്ക്

 

തിരുവനന്തപുരം: ഈദിനെ വരവേല്‍ക്കാന്‍ ഇപ്രാവശ്യം കേരളത്തിലെ തീയറ്ററുകളില്‍ എത്തുന്നത് ആകെ ഒമ്പത് ചിത്രങ്ങള്‍. ഏഴ് മലയാളം ചിത്രങ്ങളും ഒരു ബോളിവുഡ് ചിത്രവും ഒരു കോളിവുഡ് ചിത്രവുമാണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ആധാരമാക്കി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസ്, അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനത്തില്‍ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ചിത്രം ഉണ്ട, ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന വിനയ് ഫോര്‍ട്ട് ചിത്രം തമാശ, ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കക്ഷി അമ്മിണി പിള്ള, ജയറാം ചിത്രം മൈ ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് മലയാളത്തില്‍ നിന്നും എത്തുന്ന ചിത്രങ്ങള്‍. ഇവ കൂടാതെ ബോളിവുഡ് ചിത്രമായ ഭാരതും തമിഴ് ചിത്രമായ സൂര്യ നായകനായെത്തുന്ന എന്‍ജികെയും തീയറ്ററുകളിലെത്തും.