മാലിന്യം നിറഞ്ഞതിനാല്‍ ഗംഗ നദിയിലെ വെള്ളം കുളിക്കാനും കുടിവെള്ളമായി ഉപയോഗിക്കാനും കഴിയില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പുതിയ വിവരങ്ങള്‍ പ്രകാരം ഉത്തര്‍പ്രദേശ്-വെസ്റ്റ് ബംഗാള്‍ പ്രദേശത്തെ വെള്ളം പൂര്‍ണ്ണമായും മലിനീകരണപ്പെട്ടിരിക്കുന്നതായി പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്ത് വിട്ട ഭൂപടത്തില്‍ കോളിഫോം ബാക്ടീരിയുടെ വലിയ വര്‍ദ്ധനവ് ഈ പ്രദേശങ്ങളിലെ നദികളില്‍ ഉള്ളതായി പറയുന്നു. പല സ്ഥലങ്ങളിലായി 86 മോണിറ്ററിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചവയില്‍ 76 സ്റ്റേഷനുകളിലെ വെള്ളം കുടിവെള്ള യോഗ്യമല്ലെന്നതായി കണ്ടെത്തി.
ഗംഗാ തീരത്തിന്റെ സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ഇത്തരം മോണിറ്ററിങ് സ്‌റ്റേഷനുകളാണ് നദിയിലെ വെള്ളം കുടിവെള്ള യോഗ്യമാണൊ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്. ഗോമതി, കാന്‍പൂര്‍, ഗൊല ഗട്ട്, പാട്‌ന, ബഗല്‍പൂര്‍, ഗാസിപൂര്‍ തുടങ്ങിയ നദികളിലാണ് കൂടുതല്‍ മലിനീകരണം ഉള്ളതായി കണ്ടെത്തിയത്.
ഗംഗാ നദിതടത്തായി 1100 വ്യവസായ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ഗംഗയിലാണ് അടിഞ്ഞുകൂടുന്നത്. മാലിന്യജലത്തില്‍ ക്ലോറോഫോം ബാക്ടീരിയുടെ അളവും ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളുടെ സഹായത്തോടെ ഗംഗാ നദിയെ മാലിന്യവിമുക്തമാക്കുവാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2025 ഓടുകൂടി ഗംഗാ നദിയെ പൂര്‍ണമായും മാലിന്യവിമുക്തമാക്കാനാണ് പദ്ധതി.