മാതാപിതാക്കള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ള സാമ്പത്തിക സ്ഥിതി കുറഞ്ഞവര്‍ക്കും മുഴുവന്‍ സ്‌കോഷര്‍ഷിപ്പ് നല്‍കി പഠനം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ഡല്‍ഹി സര്‍വ്വകലാശാല. മെയ് 30 മുതല്‍ ബിരുദ പഠനത്തിനായുള്ള ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ ആരംഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 10 ശതമാനം സീറ്റുകളും സര്‍വ്വകലാശാല കൂട്ടിയിട്ടുണ്ട്. ഇതുവഴി 6000 സീറ്റുകളാവും വര്‍ദ്ധിക്കുക. ആദ്യ വര്‍ഷം സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം വര്‍ദ്ധിപ്പിച്ച് രണ്ടാം വര്‍ഷം പതിനഞ്ച് ശതമാനമാക്കാനാണ് മനേജ്‌മെന്റ് തീരുമാനം. അഡ്മിഷന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
സാമ്പത്തിക പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഉചിതമായ തീരുമാനമാണെന്നും അത് കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്നുവെന്നും ഡല്‍ഹി സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം റസല്‍ സിംങ് അറിയിച്ചു. മറ്റ് വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും തീരുമാനം നടപ്പിലാക്കുക എന്നും അദ്ദേഹം അറിയിച്ചു.