ഭര്‍ത്താവിന്റെ വെട്ടിയ തലയുമായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ആസാമിലെ ലക്കിംപൂരില്‍ ചൊവ്വാഴ്ച രാത്രിയാണു സംഭവം. സ്ഥിരമായി ശാരീരികമര്‍ദനം അനുഭവിക്കേണ്ടി വന്നതിനാലാണ് കൊലപാതകം. 55 വയസുള്ള മുദീറാമിനെ ഭാര്യയായ ഗുനേശ്വരി വടിവാള്‍ ഉപയോഗിച്ച് വെട്ടികൊല്ലുകയായിരുന്നു. പിന്നീട് തല പ്ലാസ്റ്റില് ബാഗില്‍ പൊതിഞ്ഞ് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ദാല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കീഴടങ്ങി. അഞ്ചു കുട്ടികളുടെ അമ്മയാണ് ഗുനേശ്വരി.
ഭര്‍ത്താവ് ശരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും കോടാലി വച്ച് പലതവണ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും മക്കളെ ഓര്‍ത്താണ് ഉപേക്ഷിച്ച് പോവാതിരുന്നതെന്നും ഗുണേശ്വരി പോലിസിനോട് വെളിപ്പെടുത്തി. താന്‍ ഇപ്പോള്‍ ഇത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഭര്‍ത്താവ് ഉറപ്പായിട്ടും തന്നെ കൊല്ലുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.