മോദി മന്ത്രി സഭയില്‍56 മന്ത്രിമാരിൽ 54 പേരും കോടിശ്വരൻമാർ; ഇവരിൽ 22 പേർ ക്രിമിനൽ കേസ് പ്രതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭയില്‍ 56 മന്ത്രിമാരില്‍ 22 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍. ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ ഇതുസൂചിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 16 പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭീകരവാദം, രാജ്യദ്രോഹം, തീവയ്പ്പ്, കൊലപാതകം, ബലാത്സംഗം, കവര്‍ച്ച,വര്‍ഗീയ അസ്വാരസങ്ങള്‍, തെരഞ്ഞെടുപ്പ് നിയമലംഘനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഉള്ളത്.

പ്രതാപ് ചന്ദ്ര സാരംഗി, ബാബുല്‍ സുപ്രിയോ, ഗിരിരാജ് സിംഗ്, നിത്യാനന്ദ റായി, അമിത് ഷാ തുടങ്ങി ആറ് മന്ത്രിമാര്‍ക്കെതിരെ മതം, വര്‍ഗം, സ്ഥലം, ജന്മസ്ഥലം, താമസ സ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ സംഘടനകള്‍ തമ്മിലുള്ള വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍, , മതപരമായ മതവിശ്വാസങ്ങളെ അപമാനിച്ച കേസുകള്‍ എന്നിവ ചുമത്തിയിട്ടുണ്ട്.

അശ്വിനി കുമാര്‍ ചൌബി, നിതിന്‍ ഗഡ്കരി, ഗിരിരാജ് സിംഗ് എന്നിവരെ തെരഞ്ഞെടുപ്പ് കൈക്കൂലി കേസിലും തെരഞ്ഞെടുപ്പില്‍ വോട്ടര്‍ന്മാരെ അനധികൃതമായി സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്റെ പേരില്‍ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്്.

കൂടാതെ മോദി മന്ത്രിസഭയിലെ 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്‍മാര്‍. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദലാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. പഞ്ചാബിലെ ബദിണ്ഡയില്‍നിന്നുള്ള എംപിയായ ഹര്‍സ്രിമതിന് 217 കോടിയുടെ ആസ്തിയാണുള്ളത്. മറ്റ് മന്ത്രിമാര്‍ക്കൊക്കെ 100 കോടിയില്‍ താഴെയാണ് ആസ്തി.രാജ്യസഭാംഗമായ പിയൂഷ് ഗോയലാണ് രണ്ടാം സ്ഥാനത്ത്. ഗോയലിന് 95 കോടി രൂപയാണ് ആസ്തി. ഗുരുഗ്രാമില്‍നിന്ന് ജനവിധിതേടിയ റാവു ഇന്ദ്രജിത് സിംഗിന് ആകെ 42 കോടിയുടെ ആസ്തിയാണുള്ളത്. ഇദ്ദേഹത്തിനു പിന്നിലായി ബിജെപി ദേശീയ അധ്യക്ഷനുണ്ട്. അമിത് ഷായുടെ ആസ്തി 40 കോടിയുടെ ആസ്തിയാണുള്ളത്.