സാമ്പത്തിക തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രയ്ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി. ചികിത്സയ്ക്കായി വിദേശത്തേക്കു പോകാന്‍ ആറാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്.
വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്കു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വദ്ര കോടതിയെ സമീപിച്ചിരുന്നത്. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രത്യേക അനുമതി കൂടാതെ രാജ്യം വിടരുതെന്ന് കേസില്‍ ജാമ്യം അനുവദിച്ച സമയത്ത് വദ്രയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് വദ്രയ്ക്കെതിരെ നിലവിലുള്ളത്.