എന്താണ് നിപ വെെറസ്?
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പടരുന്ന രോഗം. വെെറസ് ബാധയുള്ള വൗവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാം.
സ്ഥിരീകരണം എങ്ങനെ ?
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുള്ള സ്രവം, രക്തം, മൂത്രം തലച്ചോറിലെ സെറിബ്രോ സ്പെെനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്ന് റിയൽ ടെെം പോളിമറെെസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴി വെെറസിനെ വേർതിരിച്ചെടുക്കാം. ഏലീസ പരിശോധനയിലൂടെയും തിരിച്ചറിയാം.
സൂക്ഷിക്കണം, പഴം മുതൽ കള്ളു വരെ
- വെെറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കും.
- വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
- വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക.
വേണ്ടത് മുൻകരുതൽ
- രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കെെകൾ സോപ്പും വെള്ളം ഉപയോഗിച്ചു നന്നായി കഴുകുക.
- സോപ്പ്/ ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് എപ്പോഴും കെെകൾ വൃത്തിയായി സൂക്ഷിക്കുക.
- രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
ആശുപത്രികളിൽ ശ്രദ്ധിക്കാൻ
- രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികകളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം.
- ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.
- രണ്ട് രോഗികളുടെ കട്ടിലുകളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.
- രോഗമുണ്ടെന്നു സംശയിക്കുന്ന ആളുമായി ഇടപെടുമ്പോൾ കയ്യുറകളും 95ശതമാനം രോഗാണുക്കളെ പ്രതിരോധിക്കുന്ന എൻ-95 മാസ്കുകൾ ധരിക്കണം.
- രോഗം ഉണ്ടെന്ന് സംശയിക്കുന്ന രോഗിയെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
- ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസിബിൾ ആയിരിക്കണം.
- പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണം നടത്തണം.