കോഴിക്കോട് പ്രവേശനോത്സവത്തിനിനിടെ കെ.എസ്. യുവിന്റെ പ്രതിഷേധം. പ്രതിഷേധം ജില്ലാ വിദ്യാഭാസ ഡയറക്ടര്‍ ഡി.ഡി. സുരേഷിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം വ്യാജ ഡോക്ടറേറ്റ് എടുത്തു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.യുവിന്റെ പ്രതിഷേധം അരങ്ങേറിയത്.
അത്തരത്തിലുള്ള ആളുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ സംസാരിക്കാനുള്ള അവകാശം ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെഎസ്.യു പ്രതിക്ഷേധവുമായി എത്തിയത്. നടുവണ്ണൂരില്‍ ജില്ലാതല പ്രവേശനോത്സവപരിപാടി നടക്കുന്നിടത്താണ് സംഭവം. മന്ത്രി ടി.പി രാമകൃഷ്ണന്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രവർത്തകർ എത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ അത് തുടരട്ടെ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലും പൊതുവിദ്യാഭ്യാസം നന്നായി തുടരട്ടെ എന്നും മന്ത്രി വേദിയിൽ പറഞ്ഞു.





