കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ചുമതലയുണ്ടായിരുന്ന കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മേല്‍പ്പാലം നിര്‍മാണത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായവരെ കണ്ടെത്താന്‍ അന്വേഷണം വേണമെന്നും ജി സുധാകരന്‍ നിയമ സഭയില്‍ പറഞ്ഞു.
കിറ്റ്‌കോ മേല്‍നോട്ട ചുമതല കൃത്യമായി നിര്‍വഹിച്ചില്ലെന്നും ഡിസൈനിലും നിര്‍മാണത്തിലും അപാകതയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി ഇതുവരെ പരാതി ലഭിച്ചില്ലെന്നും ലഭിച്ചാല്‍ അത് കൃത്യമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ പാതയിലെ പാലം നിര്‍മ്മാണം ഏറ്റെടുക്കില്ലെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.