സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വെച്ച് ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്റ്റേ. അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്കിയ ഹരജിയിലാണ് നടപടി. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്റ്റേ ചെയ്യുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹരജികളില്‍ വിശദമായ വാദം പിന്നീട് നടക്കുമെന്നും കോടതി പറഞ്ഞു.
ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ ഏതാനും ശിപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളടക്കം രംഗത്തെത്തിയിരുന്നു.